കണ്ണൂർ: അംഗ പരിമിധിയുള്ള ഭിന്നശേഷി കുട്ടികളുടെ രക്ഷാ കർത്താക്കളുടെ കൂട്ടായ്മയായ “കണ്ണൂർ ഡിസ്ട്രിക്ട് പരിവാർ” സംഘടനയിലെ അംഗങ്ങളായ മക്കളിൽ 2023-2024 വർഷം എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച 38 കുട്ടികളെ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ “സഫലം 2024” എന്ന പരിപാടിയിൽ വെച്ച് ഖത്തർ വളപട്ടണം കൂട്ടായ്മ വക ഉപഹാരം നൽകി ആദരിച്ചു.
ഖത്തർ വളപട്ടണം കൂട്ടായ്മ ജനറൽ സെക്രട്ടറി ടി. പി. ഹാരിസ് വിതരണോൽഘാടനം നിർവഹിച്ചു.
സഫലം 2024 ന്റെ ഔപചാരികമായ ഉത്ഘാടനം കണ്ണൂർ ജില്ലാ അസിസ്റ്റന്റ് കലക്ടർ ശ്രീ.ഗ്രന്തേ സായികൃഷ്ണ ഐ എ എസ് നിർവഹിച്ചു.
പരിവാർ ജില്ലാ പ്രസിഡന്റ് പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.
സാമൂഹ്യ ക്ഷേമവകുപ്പ് കണ്ണൂർ മിഷൻ കോർഡിനേറ്റർ കെ. അനീഷ് മുഖ്യാതിഥി ആയിരുന്നു.
പരിപാടിയിൽ ഖത്തർ വളപട്ടണം കൂട്ടായ്മ ഓർഗ : സെക്രട്ടറി എ. പി. ഷമീർ ഖുറൈശി ,സെക്രട്ടറി ടി. പി. ഹാരിസ്, അഡ്വ:ജമീൽ അഹ്മദ്, എം. പി. കരുണാകരൻ, യൂസഫ് ചന്ദ്രങ്കണ്ടി, ഇ. പി.വിനോദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
ആർ. പി. വിനോദ് സ്വാഗതവും ടി. ഷബിൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

