വളപട്ടണം: കാർ പണയം വെച്ച് പണം വാങ്ങിയ ശേഷം കേടുപാടുകൾ വരുത്തിയ കാർ തിരിച്ചെടുക്കാത്ത വിരോധത്തിൽ വീട്ടിൽ കയറി ഭീഷണി പരാതിയിൽ അഞ്ചു പേർക്കെതിരെ കേസ്. നാറാത്ത് സ്വദേശിയുടെ പരാതിയിലാണ് ശിവപുരത്തെ കെ.പി.ഹൗസിൽ എം.ഹാഷിമിനും കണ്ടാലറിയാവുന്ന നാലു പേർക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.പരാതിക്കാരൻ്റെ ചിറക്കൽ പുഴാതിയിലുള്ള ഭാര്യ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ പരാതിക്കാരൻ ഇല്ലാത്ത സമയത്ത് കടം വാങ്ങിയ പണം തന്നില്ലെങ്കിൽ ഭാര്യയേയും ഉമ്മയേയും ബന്ധുക്കളേയും കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.കഴിഞ്ഞ മെയ് മാസം 16നും 22 നുമിടയിലായിരുന്നു സംഭവം. പരാതിക്കാരൻ കടം വാങ്ങിയ പണം തിരിച്ചു തരണമെങ്കിൽ ഒന്നേകാൽ ലക്ഷം രൂപയുടെ കേടുപാടുകൾ കാറിന് വരുത്തിയിട്ടുണ്ടെന്നും ശരിയാക്കി തന്നാൽ മാത്രമേ കടം വാങ്ങിയ പണം തിരിച്ചു തരികയുള്ളൂവെന്ന് പറഞ്ഞ വിരോധത്തിലായിരുന്നു ഭീഷണി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

