തൃക്കരിപ്പൂർ: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലിഫോൺ ബോക്സിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പയ്യന്നൂർ പെരുമ്പ കോറോം റോഡിലെ എം.ഷാഹുൽ ഹമീദ്- സമീറ ദമ്പതികളുടെ
മകൻ കക്കോട്ടകത്ത് ഷാനിദ്(25), സുഹൃത്ത് തൃക്കരിപ്പൂർ മെട്ടമ്മലിലെ പ്രവാസി എം.മുഹമ്മദ് കുഞ്ഞി- വി പി എം ബദറുന്നീസ ദമ്പതികളുടെ മകൻ സുഹൈൽ (24) എന്നിവരാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 12മണിയോടെ തെക്കുമ്പാടാണ് അപകടം. സുഹൃത്തിൻ്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷാസ്, ഷഹാന, എന്നിവർ മരണപ്പെട്ടഷാനിദിൻ്റെ സഹോദരങ്ങളാണ്. സുഹൈലിൻ്റെ ഏക സഹോദരിമുഹ്സീന. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

