പുതുതായി പ്രവേശനം ലഭിച്ചവര്‍ക്ക് വൃക്ഷത്തൈ നല്‍കി സ്വീകരണം

Kannadiparamba online news
ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേടിയ  പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ എം.വി.ജയരാജന്‍ വൃക്ഷത്തൈകള്‍ നല്‍കി സ്വീകരിക്കുന്നു. 


 മയ്യില്‍:  പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക്  വൃക്ഷത്തൈകള്‍ നല്‍കി സ്വീകരിച്ച് വിദ്യാലയം.  ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സമൃദ്ധി എന്ന പരിപാടിയോടനുബന്ധിച്ചാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  പ്രോഗ്രാം ഓഫീസര്‍ ടി.ഒ.ധന്യ പദ്ധതി വിശദീകരിച്ചു.  ലീഡര്‍ അഭിക രാമചന്ദ്രന്‍, പ്രഥമാധ്യാപകന്‍ എം.സി. ശശീന്ദ്രന്‍, കെ. മനോജ് എന്നിവര്‍ സംസാരിച്ചു.  പരിസ്ഥിതി ദിന റാലിയും നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!