കമ്പിൽ :പള്ളിക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കമ്പിൽ പാട്ടയം സ്വദേശി മൂഹ്സിൻ മുഹമ്മദ് (22) ആണ് മരണപ്പെട്ടത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചായായിരുന്നു അപകടം. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബൈക്കിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പാട്ടയം മുല്ലിക്കോട്ട് സൈബുവിൻ്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ് മൂഹ്സിൻ. കാരക്കുണ്ട് എം.എം കോളേജ് വിദ്യാർഥിയാണ്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

