തൃശ്ശൂർ : കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ധലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 30,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്. ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

