വോട്ടെണ്ണൽ തുടങ്ങി; എൻഡിഎ സഖ്യം മുന്നിൽ

Kannadiparamba online news

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് 179 സീറ്റുകളിലും ഇന്ത്യാ സഖ്യത്തിന് 78 സീറ്റിലും ലീഡുണ്ട്.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് നി​ല​വി​ൽ എ​ണ്ണു​ന്ന​ത്. രാ​വി​ലെ 11ഓ​ടെ ഏ​ക​ദേ​ശ ചി​ത്രം വ്യ​ക്ത​മാ​കും.എ​ക്‌​സി​റ്റ് പോ​ളു​ക​ളെ​ല്ലാം ബി​ജെ​പി​ക്ക് തു​ട​ർ​ഭ​ര​ണം പ്ര​വ​ചി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​വി​ധി അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. 295 സീ​റ്റ് നേ​ടി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അതേസമയം ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!