
കൊളച്ചേരി പഞ്ചായത്ത്തല പ്രവേശനോത്സവം മാലോട്ട് എ എൽ പി.സ്കൂളിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ഇ.കെ അജിത അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശീമതി സജ് മ എം. നിർവഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണക്കിറ്റ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.ബാലസുബ്രഹ്മണ്യം നിർവഹിച്ചു. പരിപാടിയിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.വേലായുധൻ , സ്കൂൾ മാനേജർ ശ്രീ.എം വി.ബാലകൃഷ്ണൻ , മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ഹഫ്സത്ത് പി.വി. CRC കോർഡിനേറ്റർമാരായ ബിജിന ഷാ ഗിൽ, ആശാ ലക്ഷ്മി , മുൻ പ്രധാനധ്യാപകരായ ശ്രീ.ടി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ, ശ്രീമതി എം.വി.കോമളവല്ലിടീച്ചർ, അധ്യാപകരായ അനിത എ.പി.കെ. ഹർഷ സി. എന്നിവർ ആശംസയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ബിന്ദു സ്വാഗതവുംരമ്യ കെ.ഒ.നന്ദിയും പറഞ്ഞു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

