മയ്യില്‍: ഗ്രാമ പ്രദേശങ്ങളില്‍ തെരുവു നായകള്‍ തമ്പടിക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മയ്യില്‍ പഞ്ചായത്തിലെ ഉള്‍ ഭാഗങ്ങളിലായാണ് ഇവ തമ്പടിക്കുന്നത്. രാത്രി കാലങ്ങളില്‍ കൂടുകള്‍ തകര്‍ത്ത് കോഴികളെ കൊല്ലുന്നതും പതിവായിട്ടുണ്ട്. ഇരുച ക്ര വാഹനങ്ങളില്‍ പോകുന്നവര്‍, കാല്‍നട യാത്രക്കാര്‍ എന്നിവരുടെ നേരെ കുരച്ചു ചാടുന്നതിനാല്‍ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ പ്രശ്‌നം രൂക്ഷമാകുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. ചെറുപഴശ്ശി, ഒറവയല്‍, കാര്യാംപറമ്പ്, നിരന്തോട് ഭാഗങ്ങളിലായാണ് തെരുവു നായശല്യം രൂക്ഷമായത്. ആറു മുതല്‍ പത്തു വരെ നായകളാണ് കൂട്ടമായി റോഡുകള്‍ കയ്യടക്കുന്നത്.
ഗ്രാമങ്ങളില്‍ തെരുവുനായക്കുട്ടം പെരുകുന്നു.
