പിടികിട്ടാപ്പുള്ളിയായ വിഗ്രഹമോഷ്ടാവ് തങ്കച്ചൻ പിടിയിൽ.

Kannadiparamba online news


തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളിയായ വിഗ്രഹമോഷ്ടാവ് തങ്കച്ചൻ പിടിയിൽ. ആലക്കോട് ഉദയഗിരി മാമ്പൊയിൽ സ്വദേശി പിഴത്തുമൂട്ടിൽ വീട്ടിൽ തങ്കച്ചനെ (53) യാണ് തളിപ്പറമ്പ് എസ്.ഐ.കെ.റഫീഖും സംഘവും അറസ്റ്റു ചെയ്തത്.2014- ജൂലായ് 29 ന് തുച്ഛംബരം മഹാത്മ മന്ദിരത്തിന് സമീപത്തെ വീട് കുത്തിതുറന്ന് 30,000 രൂപ വിലവരുന്ന ലാപ്ടോപ്പുകവർന്ന കേസിലും, 2014 ഒക്ടോബറിൽ ഏഴാംമൈൽ സ്വദേശിയുടെ വീടുകുത്തിതുറന്ന് എൽ സി ഡി ടിവിയും നാലുപവൻ്റെ ആഭരണങ്ങളും കവർന്ന കേസിലും ഒളിവിൽ കഴിയുന്നതിനിടെ
പ്രതിയെ 2020-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ തെരച്ചലിൽ കർണ്ണാടകയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!