വളപട്ടണം: മഴയെത്തിയാല്‍ പിന്നെ വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളക്കെട്ട് സാധാരണമാണ്. കാലങ്ങളായുള്ള ദുരിതത്തിന് ഇത്തവണയും അറുതിയില്ല. വന്‍തോതില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ക്ക് അതുവഴി പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ചെളിയും മണ്ണും കെട്ടിക്കിടന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് പോവാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മണ്ണ് മാറ്റിയില്ലെങ്കില്‍ മഴ കൂടിയാല്‍ മുട്ടിന് മുകളില്‍ വരെ വെള്ളം കയറി വാഹനങ്ങള്‍ക്കും നടന്നു പോകാനും സാധിക്കാതെയാവും. എല്ലാകാലത്തും ഇതുതന്നെയാണ് അവസ്ഥ. മഴക്കാല പൂര്‍വ ശുചീകരണം വേണ്ട രീതിയില്‍ നടപ്പാക്കാത്തതും ശാസ്ത്രീയമായ പരിഹാരം കാണാത്തതുമാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
മഴയെത്തി; വളപട്ടണം റെയില്‍വേ മേല്‍പാലത്തിനു താഴെ വെള്ളക്കെട്ട്, ദുരിതത്തിന് അറുതിയില്ല
