വിവാഹ വാഗ്ദാനം നൽകി പീഡനം;യുവാവിനെതിരെ കേസ്

Kannadiparamba online news

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് ബലാൽസംഗത്തിന് കേസെടുത്തു.ഇരിക്കൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് മയ്യിൽ സ്വദേശിയായ 30കാരനെതിരെ ടൗൺ പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം മെയ് മാസം മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ യുവതിയെ കാറിൽ വെച്ചും കണ്ണൂർ ടൗണിലെ വിവിധ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയും ഒന്നേമുക്കാൽ പവൻ്റെ ബ്രേസ് ലെറ്റും,55,000 രൂപയും കൈക്കലാക്കി പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി ദൃശ്യം പുറത്തുവിടുമെന്ന്നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!