പുതുചരിത്രം; ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ വളപട്ടണം സ്വദേശി

Kannadiparamba online news

ദോഹ: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ പന്ത് തട്ടുന്നു. അതും ഒരു മലയാളി. കണ്ണൂര്‍ ജില്ലക്കാരന്‍, മാത്രമല്ല. നമ്മുടെ വളപട്ടണം സ്വദേശി. ഖത്തര്‍ വളപട്ടണം കൂട്ടായ്മ മെമ്പര്‍ ജംഷിദ് കണ്ടി-ഷൈമ ദമ്പതികളുട മകന്‍ വളപട്ടണം തങ്ങള്‍ വയലില്‍ സി. സി. ഹൗസില്‍ (കൊട്ടക്ക) തഹ്‌സീന്‍ മുഹമ്മദ് ആണ് ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്നത്. അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ കളിക്കുന്ന ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിലാണ് തഹ്‌സീന്‍ ഇടം നേടിയത്. ഇതിന് മുമ്പ് ഖത്തര്‍ അണ്ടര്‍ 17 ദേശീയ ടീമില്‍ വിവിധ രാഷ്ടങ്ങള്‍ക്കെതിരെ കളിച്ച് ശ്രദ്ധ നേടിയിരുന്നു. തഹ്‌സീന്റെ നേട്ടത്തില്‍ ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഭാരവാഹികളായ വി.എന്‍. നൗഷാദ്, ടി.പി. ഹാരിസ്, ഷഹബാസ് തങ്ങള്‍, ടി. പി. നൗഷാദ്, കെ. പി. ബി. റിഷാല്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!