സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. 

Kannadiparamba online news


മയ്യില്‍: സോഷ്യേ ഇക്കോണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സൊസൈറ്റി(സീഡ്) മയ്യില്‍, മലപ്പട്ടം പഞ്ചായത്തുകളിലെ 456 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു.മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്യുന്നു. ഇരിക്കൂര്‍ മേഖല സീഡ് വൈസ് പ്രസിഡന്റ് കെ. കെ. സരോജിനി അധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജമണി വേളം പദ്ധതി വിശദീകരിച്ചു. രാധാകൃഷ്ണന്‍ മാണിക്കോത്ത്, സി. ചന്ദ്രന്‍, രാജീവ് മാണിക്കോത്ത്, കെ. അജിത, പി. സ്വപ്‌നതുടങ്ങിയവര്‍ സംസാരിച്ചു.

സോഷ്യോ ഇക്കോണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഡെവലപ്‌മെന്റല്‍ സൊസൈറ്റി സംഘടിപ്പിച്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റു വിതരണത്തില്‍ നിന്ന്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!