മയ്യിൽ: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി ആൻറ് സി .ആർ സി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കും വനിതകൾക്കും ചലച്ചിത്ര ഗാനാലാപന മത്സരവും ഈ വർഷത്തെ ഓലപ്പീപ്പി അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരിയുമായ വൈഖരി സാവന് (പൊന്നാമ്പല) അനുമോദനവും സംഘടിപ്പിച്ചു.
മയ്യിൽ സി.ആർ സി ഹാളിൽ നടന്ന ചടങ്ങ് കവയിത്രി ടി.പി. നിഷ ടീച്ചർ ഉൽഘാടനം ചെയ്തു.
വനിതാ വേദി പ്രസിഡണ്ട് കെ.വി.യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബേബി വൈഖരി സാവന് ടി പി നിഷ ടീച്ചർ ഉപഹാരം സമ്മാനിച്ചു. വൈഖരി സാവൻ മറുപടി പ്രസംഗം നടത്തി. കെ.കെ.ഭാസ്കരൻ , പി.കെ നാരായണൻ, സീന ഗിരീഷ്, സജിത എന്നിവർ സംസാരിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വെവ്വേറെ നടത്തിയ സിനിമാ ഗാനാലാപന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും
സിനിമാ നടനും സംഗീത സംവിധായകനുമായ നാദം മുരളി സമ്മാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

