പൂട്ടിയിട്ട വീട് കുത്തിതുറന്ന് 10 പവനും 15,000 രൂപയും കവർന്നു

Kannadiparamba online news

തളിപ്പറമ്പ്: വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി പൂട്ടിയിട്ട വീട് കുത്തിതുറന്ന് പത്ത് പവൻ്റെ ആഭരണങ്ങളും 15,000 രൂപയും കവർന്നു. മൊറാഴ അഞ്ചാംപീടികയിലെ കുന്നിൽ ഹൗസിൽ ശശിധരൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇക്കഴിഞ്ഞ 23ന് വ്യാഴാഴ്ച വീട്ടുകാർ കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടത്. മുകളിലേത്തെ നിലയിലെ വാതിൽ കുത്തിതുറന്ന് അകത്തേക്ക് കയറിയ മോഷ്ടാവ് താഴെത്തെ നിലയിലെ കിടപ്പുമുറികൾ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവൻ്റെ ആഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമയുടെ മകൻ അമൽ ശശിധരൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!