കണ്ണൂർ : ആരോഗ്യപ്രവർത്തകർക്കുള്ള ക്രിട്ടിക്കൽ കെയർ പരിശീലനം വ്യാപകമാക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന ഘടകത്തിന്റെയും ഐ.എ.പി. ക്രിട്ടിക്കൽ കെയർ ചാപ്റ്ററിന്റെയും നേതൃത്വത്തിൽ നടന്ന ശില്പശാല ആവശ്യപ്പെട്ടു.
ശാസ്ത്രീയ പരിശീലനംവഴി കുട്ടികളിലെ ഗുരുതരാവസ്ഥ ചികിത്സിച്ച് ഭേദമാക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് ശില്പശാല അഭിപ്രായപ്പെട്ടു. കണ്ണൂരിലെ വിവിധ ആശുപത്രികളിൽവെച്ച് നടന്ന ശില്പശാലകൾക്ക് ക്രിട്ടിക്കൽ കെയർ വിദഗ്ധർ നേതൃത്വം നൽകി. ഡോക്ടർമാരുടെ ശില്പശാല ഡോ. സുപ്രിയ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പീഡിയാട്രിക്സ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. എബോർ ജേക്കബ്, ഡോ. ഷിജു കുമാർ, ഡോ. പൂർണിമ വേണുഗോപാൽ, ഡോ. റോസ് മേരി ലോറൻസ്, ഡോ. അനൂപ് നമ്പ്യാർ, ഡോ. നജ്മൽ ഹുസൈൻ, ഡോ. കിഷോർ സുശീലൻ, ഡോ. മൃദുൽ ഗിരീഷ്, ഡോ. ദിവാകർ ജോസ്, ഡോ. സുഹാസ് ദാസ്, ഡോ. എം.കെ. നന്ദകുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
നഴ്സുമാർക്കുള്ള പ്രത്യേക ക്രിട്ടിക്കൽ കെയർ ശില്പശാല ഐ.എ.പി. കണ്ണൂർ പ്രസിഡന്റ് ഡോ. കെ.സി. രാജീവൻ ഉദ്ഘാടനംചെയ്തു. ഡോ. ശരത് ബാബു, ഡോ. കെ.എം. അനിൽകുമാർ, ഡോ. കെ. വിനീത, ഡോ. ഫെബിന എ. റഹ്‌മാൻ, ഡോ. ശിശിര ഫിലിപ്പ്, ഡോ. ആഷ്‌ലി ഷാജി, ഡോ. ആര്യാദേവി, ഡോ. സുൽഫിക്കർ അലി, ഡോ. പദ്‌മനാഭ ഷേണായി, ഡോ. മൃദുല ശങ്കർ, ഡോ. അരുൺ അഭിലാഷ്, ഡോ. കെ.വി. ഊർമിള, ഡോ. ജിനോസ് ബാബു തുടങ്ങിയവർ നേതൃത്വംനൽകി. ഞായറാഴ്ച നടക്കുന്ന അക്കാദമിക സമ്മേളനം ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് ഉദ്ഘാടനംചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

