മയ്യിൽ:
ടാഗോർ ആർട്സ് ആൻഡ് സയൻസ് കോളജ് എസ്.എസ്.എൽ.സി.,പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദന സദസ് സംഘടിപ്പിച്ചു. ( വിദ്യാർത്ഥികളായിരുന്നവർക്ക് മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
ജില്ലാ പഞ്ചായത്ത് അംഗം എൻ.വി. ശ്രീജിനി ഉൽഘാടനം ചെയ്തു. സി.സി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. 105 വിദ്യാർഥികൾക്ക് ഉപഹാര വിതരണം നടത്തി. കോളേജ് പ്രിൻസിപ്പൽ വി.വി. ദേവദാസൻ എം.സി.ഷീല, സി.കെ വിസ്മയ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

