കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ യാത്രയയപ്പും വാർഷികാഘോഷവും നാളെ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ടി.ഒ മുരളീധരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും നാളെ നടക്കും. ‘സമ്മർ ഫെസ്റ്റ് 2024’ എന്ന പേരിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പരിപാടി നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ അധ്യക്ഷതയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും അനുമോദിക്കും. ഇവർക്കായുള്ള ഉപഹാരവിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ നിർവ്വഹിക്കും. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!