നാറാത്ത്: തദ്ദേശ സ്വയംഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൈരളി ബാർ എന്ന സ്ഥാപനത്തിരെ പിഴ ചുമത്തി നടപടിയെടുക്കാൻ നാറാത്ത് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. മലിനജലം പൈപ്പ് വഴി നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം ഉറവിടത്തിൽ തരം തിരിക്കാതെ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിൻ്റെ പരിസരത്ത് നിർമ്മിച്ച കുഴിയിൽ നിരോധിത പേപ്പർ കപ്പുകൾ, ബോട്ടിലുകൾ, പ്ളാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിലുകൾ,ഭക്ഷണ അവശിഷ്ടങ്ങൾ ജൈവ മാലിന്യങ്ങൾ എന്നിവ കൂട്ടയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. സമീപത്തായി പ്ളാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള വ കത്തിച്ചതിൻ്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. ജലാശയം മലിനപ്പെടുത്തൽ, മാലിന്യം തരംതിരിക്കാതെ കൂട്ടിയിടൽ, പ്ളാസ്റ്റിക് കത്തിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ ക്കായി പഞ്ചായത്തീരാജിലെ നിയമപ്രകാരം 25000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ നാറാത്ത് ഗ്രാമ പഞ്ചായത്തിന് ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,നിതിൻ വത്സലൻ, ദിബിൽ സി .കെ , നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ പി എന്നിവർ പങ്കെടുത്തു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

