മയ്യില്‍: കനത്ത മഴയില്‍ വീടിന്‍രെ ചുറ്റു മതില്‍ റോഡിലേക്ക് ഇടിഞ്ഞു വീണു. തായംപൊയില്‍- തട്ടാന്‍ താഴെ റോഡിലെ പി.വി. രവിയുടെ ചെങ്കല്ലുപയോഗിച്ച് നിര്‍മിച്ച വീട്ടു മതിലാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. കാല്‍നടപോലും ദുഷ്‌കരമായ നിലയിലാണുള്ളത്. അഞ്ച് മീറ്റര്‍ ഉയരത്തിലുള്ള മതിലാണിത്. ഇനിയും മണ്ണും ചെളിയും റോഡിലേക്ക് പതിക്കാനിടയുള്ളതിനാല്‍ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

