പ്രൈവറ്റ് രജിസ്ട്രേഷൻ വിഷയം – സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി, കണ്ണൂർ വിസിയുമായി ചർച്ച നടത്തി

Kannadiparamba online news

കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിഷയം സംബന്ധിച്ച് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ: എസ് ബിജോയ് നന്ദനുമായി സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി ചർച്ച നടത്തി. ജൂൺമാസം തന്നെ പ്രൈവറ്റ് രജിസ്ട്രേഷൻ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത പക്ഷം പിന്നോക്ക ജില്ലകളായ കണ്ണൂർ ,കാസർകോട് ,വയനാട് പ്രദേശങ്ങളിലെ ഡിഗ്രി ,പിജി പ്രവേശനം ലഭിക്കേണ്ട ആയിരക്കണക്കിന് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിലേക്കും ചേക്കേറുന്ന അവസ്ഥ ഉണ്ടാകുമെന്നും ,സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയത്തിൽ വേണ്ട ഇടപെടലുകൾ നടത്തണമെന്നും കൂടിക്കാഴ്ചയിൽ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വിഷയം വളരെ അനുഭാവപൂർവ്വം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് വിസി ഉറപ്പു നൽകിയതായി സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
ചർച്ചയിൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ ,ജനറൽ കൺവീനർ ടി കെ രാജീവൻ ,പ്രസാദ് കൊയ്യം,പ്രദീപ് കണ്ണൂർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!