മരങ്ങളും ബോർഡുകളും നീക്കണം

Kannadiparamba online news

ധർമശാല ആന്തൂർ നഗരസഭാ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്‌ഥലത്ത് അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യ ണമെന്നും സ്വകാര്യ ഭൂമിയിൽ കുറ്റിക്കാടുകളും മറ്റും വളർന്ന് ക്ഷുദ്രജീവികൾ വാസസ്ഥലമാക്കുന്നത് ഒഴിവാക്കണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. അപകടങ്ങൾ സംഭവിച്ചാൽ വസ്തുവിൻ്റെ ഉടമസ്ഥർക്കെതി രെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

നാറാത്ത് : മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിയിലെ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങൾ/ശിഖിരങ്ങൾ എന്നിവ വളരെ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനും അപകടാവസ്ഥയിലുള്ള പരസ്യ ബോർഡുകൾ, മതിലുകൾ കെട്ടിട ഭാഗങ്ങൾ എന്നിവ നീക്കം ചെയ്യേണ്ടതുമാണ്. അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഉത്തരവാദിത്വം ഉടമസ്ഥർക്ക് മാത്രമായിരിക്കുമെന്നും പഞ്ചായത്തിൽ നിന്നും ഇതിനകം നോട്ടീസ് ലഭിച്ചവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇരിക്കൂർ : വ്യക്തികളുടെവസ്‌തുവിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും ശിഖര ങ്ങളും, കാലവർഷം ആരംഭിക്കാ നിരിക്കുന്ന സാഹചര്യത്തിൽ ഉടമകൾ സ്വന്തം ഉത്തരവാദി ത്തത്തിൽ അടിയന്തരമായി വെട്ടിമാറ്റണമെന്നു സെക്രട്ടറി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!