വളപട്ടണം: ഭർത്താവുമായുള്ള കുടുംബ പ്രശ്നം പറഞ്ഞു തീർക്കാനെത്തിയ മൂന്നംഗ സംഘം യുവതിയെ മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. പാപ്പിനിശേരി മെർലി റോഡിലെ ജി.വി.വിനിഷയുടെ പരാതിയിലാണ് കർണ്ണാടക കുടക് വിരാജ് പേട്ട സ്വദേശികളായ രാജൻ, ഗണേശൻ, ഇയാളുടെ ഭാര്യ രജിത എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 12 ന് ഞായറാഴ്ച രാവിലെ 11.45 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. മെർലിൻ റോഡിലുള്ള പരാതിക്കാരിയുടെ വീട്ടിലെത്തിയ സംഘം സംസാരിക്കുന്നതിനിടെ ഭർത്താവുമായി ജീവിക്കാൻ താല്പര്യമില്ലെന്ന് തീർത്തു പറഞ്ഞ വിരോധത്തിൽ പരാതിക്കാരിയെ മർദ്ദിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

