കണ്ണൂർ: ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടുകോടി എഴുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് വെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. തലശേരി സ്വദേശി പ്രവാസിയുടെ ഭാര്യയായ 64കാരിയുടെ പരാതിയിലാണ് കേസെടുത്തത്.പരാതിക്കാരിയുടെ ഭർത്താവിൻ്റെ മൊബൈൽ നമ്പർ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്ത് ഷെയർ ട്രേഡിംഗിൽ പങ്കാളിയാക്കുകയായിരുന്നു.ഇതേ തുടർന്ന്
ഇക്കഴിഞ്ഞ മാർച്ച് 13നും മെയ് ഏഴിനുമിടയിൽ പ്രതികളുടെ 30 ഓളം അക്കൗണ്ടുകളിലായി 1 കോടി 57 ലക്ഷം രൂപ നിക്ഷേപിക്കുകയും വർധിച്ച തുകയായ രണ്ടു കോടി 75 ലക്ഷം രൂപ പ്രതികൾ മെസേജ് അയക്കുകയും ചെയ്തതോടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജസന്ദേശമാണെന്ന് തിരിച്ചറിഞ്ഞത്. പണം നഷ്ടപ്പെട്ടതിനെതുടർന്ന് സൈബർ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

