വൈശാഖമഹോത്സവം ചേലേരി ഇളനീർ സംഘം പടിയിൽ കയറി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം “പടിയിൽ കയറൽ ” ചടങ്ങിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി ഇ. എൻ. നാരായണൻ നമ്പൂതിരിയുടെ യുടെ മുഖ്യകാർമികത്വത്തിൽ നടന്നു . തുടർന്ന് ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു ചൂരൽ കൈമാറി ആചാരപ്രകാരം ‘ചെനക്കൽ” നടന്നു. വിജയൻ കാരണവരുടെ നേതൃത്വത്തിൽ 13 വയസ്സുള്ള കാശിനാഥനും അനയ് രാജുമടക്കം 20 പേരാണ് ചേലേരി ചന്ദ്രോത്ത്കണ്ടി മഠപ്പുര പടിയിൽ കയറിയത് .26 ന് സംഘം യാത്ര തിരിക്കും മെയ് 30ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി 29ന് ബുധനാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!