പവര്‍ ബാങ്ക്-2K24; യുവജന സമ്മര്‍ ക്യാമ്പ് മെയ് 23ന്

Kannadiparamba online news

അഴീക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പവര്‍ ബാങ്ക്-2ഗ24 യുവജന സമ്മര്‍ ക്യാമ്പ് മെയ് 23ന് കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ നടക്കും. സിലബസില്‍ മിടുക്കരാകാനും സിലബസിനപ്പുറം വായിക്കാന്‍ ശീലിക്കാനും മാറുന്ന കാലത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിത യാത്രകളെയും ലക്ഷ്യങ്ങളെയും നിര്‍ണായിക്കാനും സഹായിക്കുന്ന വിധത്തിലാണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്. എസ്ഡിപി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പ് വ്യാഴാഴ്ച രാവിലെ 9.30ന് ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ആരോഗ്യ-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. 15 നും 25നും വയസ്സിനിടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും അവസരം. പ്രവേശനത്തിന് 8281063944 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!