കനത്ത മഴയില്‍ ചരലും മണ്ണും കുത്തിയൊലിച്ച് വീട്ടിലേക്ക്: അശാസ്ത്രീയമായി ടവര്‍ നിര്‍മിച്ചവര്‍ക്കെതിരെ പരാതിയുമായി കുടുംബം.

Kannadiparamba online news


മയ്യില്‍: കനത്ത മഴയില്‍ ചരലും ചെളിമണ്ണും വീട്ടിലേക്ക് കുത്തിയൊലിച്ചെത്തിയതോടെ കുടിവെള്ളം പോലും കിട്ടാതെ കുടുംബം. നിരന്തോട് അരയിടത്തുചിറ ചെറപഴശ്ശി(ചെമ്മങ്ങാട്ട്) എല്‍.പി. സ്‌കൂലിനു സമീപത്തെ പുളുക്കൂല്‍ രജീഷിന്റെ കുടുംബമാണ് പുറത്തിറങ്ങനാവാതെ വിഷമിക്കുന്നത്. ഇവരുടെ വീടിനു മുകളിലായി അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്ത് ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലില്ലാതെ എയര്‍ടെല്‍ കമ്പനി ടവര്‍ നിര്‍മിച്ചതാണ് ഈ നിര്‍ധന കുടുംബത്തെ പരുങ്ങലിലാക്കിയത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് ചെളിവെള്ളം ഇവരുടെ വീട്ടിലേക്ക് ഇരച്ചെത്തിയത്. പിന്നീട് കിണറിലേക്കും വീട്ടിനകത്തേക്കും ചെളിവെള്ളമെത്തിയതോടെയാണ് പ്രായമായവരുള്‍പ്പെടെയുള്ള രജീഷിന്റെ കുടുംബം പ്രയാസത്തിലായത്.മയ്യില്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണിത്. ടവര്‍ നിര്‍മാണത്തിനായി റോഡരികിലെ മണ്‍തിട്ട നീക്കം ചെയ്തതും ചുറ്റുമതില്‍ നിര്‍മിക്കാത്തതുമാണ് ചെളിവെള്ളമെത്താനിടയാക്കിയത്. ടവര്‍ നിര്‍മാണത്തിനായി കൈക്കൊള്ളേണ്ട കമ്പിവേലിയുള്‍പ്പെടെയുള്ള സുരക്ഷാ നടപടികളൊന്നും ഇവിടെയില്ല. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടരി എന്നിവര്‍ക്ക് രജീഷ് പരാതി നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!