പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kannadiparamba online news

പയ്യന്നൂര്‍: പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗൻവാടിക്ക് സമീപത്തെ എന്‍. നയന(20)യെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെവാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ബന്ധുക്കൾ അകത്ത് കയറി
നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുവിൻ്റെ പരാതിയിൽ
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ കിടപ്പുമുറി പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഡയറിയും മറ്റും പരിശോധിക്കും.
യുവതി ഉപയോഗിച്ചിരുന്നമൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ എസ്.ഐ.എം.കെ.രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ
പോലീസ്ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. മരണകാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.യുവതിയുമായി പയ്യന്നൂരിന് സമീപത്തെ യുവാവ് കുറച്ചു നാളുകൾക്ക് മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്നു.. പിന്നീടും യുവതി പഠനം തുടർന്നിരുന്നു. കണ്ടങ്കാളിയിലെ പ്രകാശന്‍ -ബീന ദമ്പതികളുടെ മകളാണ്. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!