ചേലേരി:എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ പഠന വിദ്യാലയം അനുമോദിച്ചു .എട്ടാം വർഷത്തിലേക്ക് കടക്കുന്ന സാന്ദീപനി പാഠശാലയിലെ പഠിതാക്കളായ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ചടങ്ങിൽ ചെയർമാൻ പി കെ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ സമ്മാന വിതരണം നടത്തി. ഇ പി വിനോദ്, വൈ ശ്രീനിവാസൻ, എം വി സുജിത്ത്, ഭാർഗവി വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

