മയ്യില്‍: ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിച്ച മയ്യില്‍ സ്വര്‍ണ്ണക്കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ എഫ്.സി. പയ്യന്നൂര്‍ കപ്പ്് സ്വന്തമാക്കി. ചലഞ്ചേഴ്സ് മയ്യിലാണ് റണ്ണറപ്പ്. സി.വി. കുഞ്ഞപ്പ മാസ്റ്റര്‍ സ്മാരക എവര്‍ റോളിങ്ങ് സ്വര്‍ണ്ണക്കപ്പിനും അയനത്ത് യശോദ സ്മാരക ട്രോഫിക്കും വേണ്ടിയാണ് സെവന്‍സ് ടൂര്‍ണമെന്റ് നടത്തിയത്. മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് വെച്ച് കൈമാറി. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്മാന് രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം.വി. കുഞ്ഞിരാമന്, കെ.പി. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

