കണ്ണൂർ : ജില്ലയിൽ ഈ അധ്യയനവർഷം പ്ലസ് വൺ 35,700 സീറ്റുകൾ. ഇതിൽ സർക്കാർ സ്കൂളുകളിൽ 19,860 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,390 സീറ്റുകളും അൺ-എയ്ഡഡ് സ്കൂളുകളിൽ 2450 സീറ്റുകളുമാണ് ഉള്ളത്. 2022-23 അധ്യയനവർഷം താത്കാലികമായി അനുവദിച്ച സീറ്റുകൾ ഇത്തവണയും ഉണ്ട്. സർക്കാർ സ്കൂളുകളിൽ 975-ഉം എയ്ഡഡിൽ 240-ഉം ആണ് അധികം അനുവദിച്ചിരുന്നത്.
2023-24 അധ്യയനവർഷത്തിൽ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിവരിൽ 36,024 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കണ്ണൂരുൾപ്പെടെ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ വർധനവും (50+15) ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് വർധനവും (50+5) അനുവദിച്ചിട്ടുണ്ട്.
ആശങ്ക വേണ്ടെന്നും ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ പകുതിപോലും കുട്ടികൾ ഏകജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 25-ന് ശേഷം സീറ്റുകൾ കുറവെങ്കിൽ ഡയറക്ടറേറ്റിൽനിന്ന് അധികം സീറ്റുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയനവർഷത്തിൽ 34,000-ത്തിലധികം പ്ലസ് വൺ സീറ്റുകൾ ജില്ലയ്ക്ക് ഉണ്ടായിരുന്നു. ഇത്തവണ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 29-നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12-നും മൂന്നാം അലോട്ട്മെന്റ് 19-നും പ്രസിദ്ധീകരിക്കും. ജൂൺ 24-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.
-25 അധ്യയനവർഷത്തിൽ പ്ലസ് വണിലേക്ക് ഏകജാലകം വഴി ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 20,075 പേർ. 17,684 പേർ സീറ്റ് ഉറപ്പിച്ചു. 25വരെയാണ് ഏകജാലകം വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

