ചേലേരി: ചേലേരിമുക്ക് സക്സസ്സ് ട്യൂഷൻ, MTTC, PPTTC അക്കാദമി, ഒന്നാം വാർഷികാഘോഷവും മോണ്ടിസ്സൊറി TTC, പ്രീ പ്രൈമറി TTC ഉദ്ഘാടനവും അക്കാദമിയിൽ പഠിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മോണ്ടിസ്സൊറി TTC, പ്രീ പ്രൈമറി TTC-യുടെ ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമ നിർവഹിച്ചു. നജ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വനിത മെമ്പർമാരായ ഗീത, നാസിഫ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ഉപഹാരം മെമ്പർമാർ സമ്മാനിച്ചു. പ്രസ്തുത പരിപാടിയിൽ സവിത സ്വാഗതവും, നവ്യ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

