പുതിയതെരുവിൽ വാഹനാപകടം: വളപട്ടണം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kannadiparamba online news

പുതിയതെരു: കണ്ണൂർ പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ്‌വാനാണ് (24) മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി മരണപ്പെടുകയും ആയിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാന്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് സഫ്‌വാൻ മരിച്ചത് എന്ന് ആരോപിച്ച് റോഡ് ഉപരോധിക്കുന്നു k c സലീം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!