മയ്യില്‍: കാറ്റിലും മിന്നലിലും നിര്‍മാണത്തിലിരിക്കുന്ന കെട്ടിത്തിനും വീടിനും നാശം. കാര്യാംപറമ്പ്- പൊറോളം റോഡരികിലെ ഇരുളപ്പന്റെ നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ ആക്രി ഗോഡൗണ്‍ കെട്ടിത്തിന്റെ തകര ഷീറ്റുകളാണ് കാറ്റില്‍ നിലംപൊത്തിയത്. ഷീറ്റുകള്‍ ഉറപ്പിച്ചു നിര്‍ത്തിയ ചെങ്കല്‍ മതിലും തകര്‍ന്നു വീണു.കണ്ടക്കൈ നെറ്റിയാറമ്പിലെ മുണ്ടയാടന്‍ വീട്ടില്‍ ശ്രീജിത്തിന്റെ വീടിന്റെ തറക്ക് മിന്നലില്‍ വിള്ളല്‍ ഉണ്ടായി. വൈദ്യൂതി ഉപകരണങ്ങള്‍ക്കും കെടുപാടുകള്‍ പറ്റി. വീടിന്റെ പിറകിലെ ചുവരിനും വിള്ളല്‍ വീണിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

