വളപട്ടണം : കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി പ്രശാന്താണ് (34) വളപട്ടണം പോലീസിന്റെ പിടിയിലായത്.
തമിഴ്നാട്ടുകാരനായ പൊന്നന്റെ പണവും സ്വർണവുമാണ് കവർന്നത്. പുതിയതെരുവിൽ പണിയുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പൊന്നനെ കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ മണ്ണ് മാറ്റാനുള്ള ഉപകരണം വാടകയ്ക്ക് വാങ്ങാൻ പൊന്നനെ കടയിലേക്ക് അയക്കുകയായിരുന്നു.
ആ സമയം ഇദ്ദേഹത്തിന്റെ സഞ്ചിയിലുണ്ടായിരുന്ന പണവും സ്വർണവും മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊന്നൻ വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വളപട്ടണം ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ ആലുവയിൽനിന്നാണ് പ്രതിയെ പിടിച്ചത്.
കൂലിപ്പണിക്ക് ആളെ കൊണ്ടുപോയി തന്ത്രപൂർവം അദ്ദേഹത്തിന്റെ സാധനങ്ങൾ കവർച്ചനടത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ പ്രശാന്ത് സമ്മതിച്ചു.
നിരവധി കേസുകളിലെ പ്രതിയാണ് പ്രശാന്ത് എന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

