എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Kannadiparamba online news

തൃക്കരിപ്പൂർ: പരീക്ഷ നടക്കാനിരിക്കെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ഇ.കെ.നായനാർ മെമ്മോറിയൽ പോളിടെക്നിക്കിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കാസറഗോഡ് ഭീമനടിമാങ്ങോട്ടെ ഗംഗാധരൻ- സജിനി ദമ്പതികളുടെ മകൻ അഭിജിത് ഗംഗാധരനെ (18)യാണ് ഹോസ്റ്റലിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയായിരുന്നു സംഭവം.മുറിയിൽ കൂടെ താമസിച്ചിരുന്ന വിദ്യാർത്ഥി ശ്രീകണ്ഠാപുരം സ്വദേശികഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. പിന്നാലെയായിരുന്നു സംഭവം.
മരണകാരണം വ്യക്തമല്ല. സഹോദരി: അശ്വതി. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!