റോഡ് പണിക്കിടെ സ്ത്രീ തൊഴിലാളി മരിച്ച സംഭവം:നാറാത്ത് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയെന്ന് എസ് ഡിപി ഐ

Kannadiparamba online news

നാറാത്ത്: പുല്ലൂപ്പി പള്ളിപ്രത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിക്കിടെ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീ തൊഴിലാളി മരണപ്പെട്ട സംഭവത്തില്‍ നാറാത്ത് പഞ്ചായത്ത് അധികൃതര്‍ കാട്ടിയത് കുറ്റകരമായ അനാസ്ഥയാണെന്ന് എസ് ഡിപി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു. അവധിദിനത്തില്‍ കടുത്ത വെയിലിലാണ് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ റോഡ് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. യന്ത്രം കെട്ടിവലിക്കുന്നതിനിടെ ദേഹത്തേക്കു വീണാണ് സ്ത്രീ മരണപ്പെട്ടത്. അപകടത്തില്‍ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. എന്നാല്‍, സംഭവത്തെ മറച്ചുവയ്ക്കാനും മൃതദേഹം ആരുമറിയാതെ നാട്ടിലെത്തിക്കാനുമാണ് അധികൃതര്‍ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡണ്ടോ ഉത്തരവാദിത്തപ്പെട്ട എംജിഎന്‍ആര്‍ജിഇസ് അസിസ്റ്റന്റ് എന്‍ജിനീയറോ ഓവര്‍സിയറോ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല എന്നത് ഗൗരവതരമേറിയ വിഷയമാണ്. മനുഷ്യജീവന് യാതൊരു വില കല്‍പ്പിക്കാതെയാണ് അധികൃതര്‍ മുന്നോട്ടുപോയത്. പാതിവഴിയില്‍ വെച്ചാണ് ആംബുലന്‍സ് തിരിച്ചുവന്നതെന്നത് എന്നതിനെ കുറിച്ചും അന്വേഷണം നടത്തണം. അതിനാല്‍ തന്നെ ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും എസ് ഡിപി ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനസ് മാലോട്ട് അധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!