വീടിന് മുമ്പിൽ നിര്‍ത്തിയ കാറിൽ എസി ഓൺ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയിൽ

Kannadiparamba online news

ഹരിപ്പാട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ്  പുത്തൻ നികത്തിൽ മണിയന്റെ മകൻ  അനീഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാം എന്ന് പറയുകയും തുടർന്ന് രണ്ടാമത് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. 

ഉടൻതന്നെ ഡാണാപ്പടിയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു അമ്മ:  ആയിഷ ബീവി. ഭാര്യ: ദേവിക. മകൻ: ശിവദത്ത്. സഹോദരൻ അജീഷ്. സഹോദരി : സോഫിയ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!