സൈബർ തട്ടിപ്പ് യുവാവിൻ്റെ 29, 25,000 തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ :ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും സൈബർ തട്ടിപ്പ് സംഘം ലക്ഷങ്ങൾ തട്ടിയെടുത്തു. ചിറക്കൽ പള്ളിക്കുളത്തെ പഞ്ചമിയിൽ പി.ശരത്തിൻ്റെ പരാതിയിലാണ് സൈബർ തട്ടിപ്പ് സംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തത്. വാട്സാപ്പിൽ ആപ്ലിക്കേഷൻ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ് .ലാഭ വിഹിതം വാഗ്ദാനം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ
ഇക്കഴിഞ്ഞ എപ്രിൽ 18 നും ഈ മാസം ഏഴിനുമിടയിൽ പലതവണകളായി പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് 29, 25,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് ലാഭവിഹിതമോനിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!