കക്കാട് : പാലക്കാട് സ്വാമി മഠം റോഡിൽ വൻമരം കടപുഴകി. സമീപത്തെ പാർക്കിലെ ഗുൽമോഹർ മരമാണ് വ്യാഴാഴ്ച രാത്രി പത്തോടെ റോഡിന് കുറുകെ നിലംപൊത്തിയത്. അടിഭാഗം ദ്രവിച്ചുതുടങ്ങിയ മരം രാത്രി പെയ്ത മഴയിൽ കടപുഴകുകയായിരുന്നു. വൈദ്യുതി ലൈനിനുമുകളിൽ വീഴാഞ്ഞതിനാലും റോഡിൽ വാഹനഗതാഗതം കുറഞ്ഞതിനാലും അപകടം ഒഴിവായി. കണ്ണൂർ അഗ്നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

