കണ്ണൂർ: വിൽപനക്കായി എത്തിച്ച വിപണിയിൽ ഒമ്പത് ലക്ഷത്തോളം രൂപ വിലവരുന്ന മാരക ലഹരി മരുന്നായ 207.84 ഗ്രാം
മെത്തഫിറ്റമിനുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.പയ്യന്നൂർ വെള്ളോറ കരിപ്പാൽ കാവിന് സമീപത്തെ പാണ്ടികശാലഹൗസിൽ സി.കെ.മുഹമ്മദ് മഷൂദ്(28), തളിപ്പറമ്പകുറ്റിക്കോൽ എൽ.പി.സ്കൂളിന് സമീപത്തെ ചെക്കൻ്റകത്ത് മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് എക്സൈസ് ആൻ്റ് ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീനും സംഘവും പിടികൂടിയത്.പട്രോളിംഗിനിടെ
താളിക്കാവ് വെച്ചാണ്
207.84 ഗ്രാം മെത്തഫിറ്റമിനുമായി യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.വൻ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെയാണ് എക്സൈസ് സംഘം പിടികൂടിയത്.ഇൻറർനെറ്റ് വഴി ലൊക്കേഷൻ കാണിച്ച് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പ്രതികൾ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, ഗ്രേഡ്അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ഷിബു കെ സി , അബ്ദുൾ നാസർ ആർ പി, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷാൻ. ടി. കെ, ഗണേഷ് ബാബു.പി. വി ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് ,എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

