മയ്യിൽ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഒരു വിദ്യാർത്ഥി കൂടി ഖുർആൻ മനപ്പാഠമാക്കി. മയ്യിൽ-കടൂർ സ്വദേശികളായ കുഞ്ഞഹമ്മദ്- സുനീറ ദമ്പതികളുടെ മകൻ മുഹമ്മദ് സയാനാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. കണ്ണൂർ ഇസ്ലാമിക് അക്കാദമിയുടെ കീഴിൽ കണ്ണൂർ സിറ്റി നീർച്ചാലിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും ഹാഫിളാകുന്ന മുപ്പത്തിമൂന്നാമത്തെ ഹാഫിള് കൂടിയാണ് ഈ മിടുക്കൻ. നിലവിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയും (കോഡിനേഷൻ ഓഫ് ദാറുസ്സലാം സ്റ്റുഡൻറ്സ് ഫെഡറേഷൻ (CDSF) സംസ്ഥാന ജോയിൻ-കൺവീനർ കൂടിയുമാണ് മുഹമ്മദ് സയാൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

