കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ പിടിയിലായ പാടിയോട്ടുച്ചാൽ സ്വദേശിനിയായ യുവതി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടു പേരെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ സ്വദേശിയായ38 കാരനെയുംപടന്ന പഞ്ചായത്ത് ഓഫീസിന് സമീപത്തെ 55 കാരനെയുമാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എം.സവ്യസാചിയും സംഘവും കസ്റ്റഡിയിലെടുത്തത്.ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കള്ളനോട്ട് സംഭവത്തിൽകൂടുതൽ കണ്ണികളുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. അടുത്ത ദിവസം പടന്ന, ചെറുവത്തൂർ ഭാഗങ്ങളിലും കാസറഗോഡും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻ്റെ നീക്കം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

