സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി കണ്ടെത്തി; 112 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി

Kannadiparamba online news

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തൽ. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി. പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും. 

സംസ്ഥാനത്താകെ നടത്തിയ കോപ്പി‍യടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. പരീക്ഷകൾ നിയന്ത്രിക്കാനായി എല്ലാ സ്കൂളുകളിലും എക്സ്റ്റേണൽ സ്ക്വാഡിനെ നിയോഗിക്കാറുണ്ട്. സ്ക്വാഡുകൾ നടത്തിയ പരിശോധനയിലാണ് 112 വിദ്യാർഥികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തെ ഹയർസെക്കൻഡറി ഡറക്ടറേറ്റിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തിയത്. വിദ്യാർഥികളുടെ പ്രായവും ഭാവിയും കണക്കിലെടുത്താണ് വീണ്ടും അവസരം നൽകാൻ തീരുമാനമായത്. 

മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേ പരീക്ഷയിൽ വിദ്യാർഥികൾക്ക് ഹാജരാവാം. ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽമാർ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ നേതൃത്വം നൽണമെന്നും വകുപ്പ് നിർദേശിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് നേരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കും. അതേസമയം ജില്ലാ തലത്തിൽ നടത്തേണ്ട ഹിയറിങ് തിരുവനന്തപുരത്ത് നടത്തിയതിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!