ദേശീയ പാതയിൽ കുറ്റിക്കോലിൽ ബൈക്ക് കാറിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. ബക്കളം മടയിൽച്ചാൽ കോളനിയിലെ ഡോൺ ഡേവിഡ് (30) നാണ് പരുക്കേറ്റത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ദേശീയപാത കുറ്റിക്കോലിലാണ് അപകടം നടന്നത്. ഡോൺ ഡേവിഡ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ പരിയാരം ഗവ. മെഡിക്കൽ കോളജിലും തുടർന്ന് ഇയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

