വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രൊഫസര്‍ റിമാൻഡില്‍

Kannadiparamba online news

കണ്ണൂര്‍: വിസ്മയ പാര്‍ക്കില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡില്‍. പ്രൊഫസര് ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്‍പൂളില്‍ വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു.

തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി, ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.

മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!