ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കവർച്ച ആറംഗ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: യുവാവിനെ തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് സ്വർണ്ണമാലയും മൊബെൽ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ടു പേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറുശി സ്വദേശി വിനോദ് (28), തൂത്തുകുടി സ്വദേശി ആണ്ടവൻ (21) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ പഴയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. കണ്ണൂർ സൗത്ത് ബസാർ മൊട്ടമ്മലിലെ കെ. മനോജിനെ (41) യാണ് ആറംഗ സംഘം ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ചത്.കഴുത്തിൽ നിന്നും പ്രതികൾ മാലപ്പൊട്ടിച്ചെടുക്കുകയും ചെയ്തു. പിടിവലിയിൽ മാല തിരിച്ചുപിടിക്കുകയും തുടർന്ന് ടൗൺപോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ സംഘത്തിലെ രണ്ടു പേരെ പിടികൂടുകയായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!