കക്കാട് അക്രമത്തിൽ 3 പേർ അറസ്റ്റിൽ

Kannadiparamba online news

കക്കാട്,അത്താഴക്കുന്ന് ഭാഗങ്ങളിൽ വധശ്രമവും വീടും വാഹനങ്ങളും അക്രമിച്ചതും അടക്കമുള്ള കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റിൽ .അത്താഴക്കുന്ന് കൊറ്റാളി സ്വദേശികളായ എ.പി.ആസാദ്, മുഹമ്മദ് റബീഹ്, മുഹമ്മദ് നജിൽഷാദ് എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവും സംഘവും അറസ്റ്റു ചെയ്തത്.

ശനിയാഴ്ചദിവസം രാത്രിയിലായിരുന്നു ഇരുവിഭാഗം സംഘം ചേർന്ന് അക്രമം നടത്തിയത്.
വാഹനങ്ങൾക്കും വീടിനും കേടുപാടുകൾ പറ്റിയിരുന്നു. കക്കാട് സ്വദേശിയായ ബേക്കറി ഉടമ മഹറൂഫിനെ അടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ എ.പി.ആസാദ് തുടങ്ങി പത്ത് പേർക്കെതിരെയും തടയാൻ ചെന്ന സഹോദരൻ അർഷാദിനെ മർദ്ദിച്ചതിലും വാഹനം തകർത്തതിലും ആസാദ്, അജ്മൽ, അർഷാദ്,നി ജിൽതുടങ്ങി കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയുമാണ് ടൗൺ പോലീസ് കേസെടുത്തത്. സ്ഥാപനത്തിൽ ജോലി ചെയ്തയുവതിയുടെ പരാതിയിലും ബേക്കറി ഉടമക്കെതിരെ കേസെടുത്തിരുന്നു.
വീടാക്രമിച്ച് വാഹനം കേടുവരുത്തിയ സംഭവത്തിൽ മുഹമ്മദ് സാജിദിന്റെ പരാതിയിൽ സാബിർ, ആസാദ്, അ ജ്മൽ, അഫ്രീദ്, നിജിൽ തുടങ്ങി മറ്റ് കണ്ടാലറിയാവുന്നർക്കു മെതിരെയുമാണ് കേസെടുത്തിരുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!