പരിയാരം : ട്രാൻസ്‌വുമൺ എമി ഷിറോണിന് എൻ.ജി.ഒ. യൂണിയൻ നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. എൻ.ജി.ഒ. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ജില്ലയിൽ നിർമിക്കുന്ന നാല് വീടുകളിൽ നാലാമത്തെതാണിത്.
പരിയാരം ഗ്രാമപ്പഞ്ചായത്തിലെ മുടിക്കാനത്ത് നിർമിച്ച വീടിന്റെ താക്കോൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൈമാറി.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. പി.പി.സന്തോഷ് കുമാർ അധ്യക്ഷനായി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ഷീബ, കെ.സന്തോഷ്, എ.രതീശൻ, എ.എം.സുഷമ, കെ.വി. മനോജ് കുമാർ, കെ.ബാബു, കെ.രഞ്ജിത്ത്, എം.ടി.മനോഹരൻ, പഞ്ചായത്തംഗം ടോണ വിൻസന്റ്, ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ സംഘടനയായ ഡി.ടി.എഫ്.കെ. സംസ്ഥാന പ്രസിഡന്റ് നേഹ സി.മേനോൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

